കോവിഡ് വ്യാപനം ; ഇന്ത്യയ്ക്ക് കുവൈറ്റിന്റെ ഐക്യദാര്‍ഢ്യം, ഓക്‌സിജനും ചികിത്സാ സഹായങ്ങളും നൽകാൻ മാത്രിസഭാ തീരുമാനം.

  • 26/04/2021

കുവൈത്ത് സിറ്റി : പുതിയ  കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് ഇന്ത്യയിലെ ജനങ്ങളുടെ  ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ച് കുവൈത്ത്  മന്ത്രിസഭ ആഴമായ ആശങ്കയും ഖേദവും പ്രകടിപ്പിച്ചു, ഇന്ത്യയ്ക്ക് കുവൈറ്റിന്റെ ഐക്യദാര്‍ഢ്യവും ,  ഓക്‌സിജനും ചികിത്സാ സഹായങ്ങളും നൽകാൻ ഇന്ന് ചേർന്ന  മാത്രിസഭാ തീരുമാനിച്ചു.

കുവൈത്തും  ഇന്ത്യയും തമ്മിൽ നിലനിൽക്കുന്നത്  വിശിഷ്ട സൗഹൃദ ബന്ധമാണെന്നും , ഈ ആരോഗ്യ ദുരന്തവുമായി ബന്ധപ്പെട്ട്  ഇന്ത്യൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ കുവൈറ്റ് ഓക്സിജനും മറ്റ് ദുരിതാശ്വാസ ഘടകങ്ങളും അടിയന്തിരമായി  ഇന്ത്യയിലേക്ക് അയക്കുമെന്നും മന്ത്രിസഭ തീരുമാനമെടുത്തു. 

Related News