കോവിഡ് വ്യാപനം ; തായ്‌ലൻഡിലെ കുവൈറ്റ് എംബസി അടച്ചുപൂട്ടി.

  • 26/04/2021

ബാങ്കോക്ക് : തായ്‌ലൻഡിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് തായ്‌ലൻഡിലെ കുവൈറ്റ് എംബസി അടച്ചുപൂട്ടി. തായ്‌ലൻഡിൽ താമസിക്കുന്ന കുവൈറ്റ് പൗരന്മാർക്കും  പ്രത്യേകിച്ച്  രോഗികൾക്കും     സേവനങ്ങൾ തുടർന്നും ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ, ഔദ്യോഗിക  ജോലിസമയത്ത്  നയതന്ത്ര ഉദ്യോഗസ്ഥർക്കും പ്രാദേശിക ജോലിക്കാർക്കുമായി ഒരു റൊട്ടേഷൻ വർക്ക് ഷെഡ്യൂൾ നടപ്പാക്കുമെന്ന്  തായ്‌ലൻഡിലെ കുവൈറ്റ് എംബസി പ്രഖ്യാപിച്ചു.

എംബസ്സി ഉദ്യോഗസ്ഥർക്കിടയിൽ  കൊറോണ വൈറസ് അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് എംബസി പ്രവർത്തനം നിർത്തിവച്ചിട്ടും വ്യാപനം തുടരുന്നതായും, കൂടാതെ  തായ്‌ലൻഡിലെ ആരോഗ്യ അധികാരികൾ ആവശ്യപ്പെട്ട നടപടിക്രമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ഭാഗമാണ് എംബസി അടച്ചുപൂട്ടൽ.

Related News