സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളി കൈമാറ്റം അനുവദിക്കാന്‍ മാന്‍പവര്‍ അതോറിറ്റി.

  • 27/04/2021

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ, പ്രത്യേകിച്ചും സര്‍ക്കാര്‍ കരാറിന് കീഴിലുള്ളവരുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കാന്‍ ചുവടുവയ്പ്പുകളുമായി മാന്‍പവര്‍ അതോറിറ്റി. ലേബര്‍ മാര്‍ക്കറ്റ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനാണ് തീരുമാനം. 

വ്യാജ കമ്പനികളിലൂടെയുള്ള വിസ വില്‍പ്പനയും റെസിഡന്‍സി വിസ ട്രേഡിലൂടെ ലാഭമുണ്ടാക്കുന്നവരെയും തടയും. സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സര്‍ക്കാരിന്‍റെ കരാറിലുള്ള തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കാനും പദ്ധതിയിടുന്നുണ്ട്. 

അവരുടടെ യഥാര്‍ത്ഥ കരാര്‍ അവസാനിച്ച ശേഷമാകും അതേ മേഖലയിലെ മറ്റൊരു കരാറിലേക്ക് മാറ്റുക. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലാളികളെ പുതിയ ടെണ്ടറിന് കീഴിലുള്ള കരാറിലേക്ക് മാറ്റുന്നതില്‍ അവരുടെ താത്പര്യവും പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related News