കുവൈത്തിൽ വ്യാജ എഞ്ചിനിയറിംഗ് ഡിഗ്രിയുള്ള 12,000 പ്രവാസികൾ ?

  • 27/04/2021

കുവൈത്ത് സിറ്റി: 12,000 ത്തിലധികം പ്രവാസി എഞ്ചിനീയർമാരെ രജിസ്റ്റർ ചെയ്ത എഞ്ചിനീയർമാരുടെ പട്ടികയിൽ നിന്ന് പുറത്താക്കിയതായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് തലവന്‍ ഫൈസല്‍ അല്‍ അടല്‍ അറിയിച്ചു. 

പുറത്താക്കപ്പെട്ടവരുടെ ഡിഗ്രികള്‍ ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ചിട്ടില്ലെന്നും അല്ലെങ്കില്‍ സൊസൈറ്റി തയ്യാറാക്കിയ പരീക്ഷ എഴുതാൻ ഈ എഞ്ചിനീയർമാർ വിസമ്മതിച്ചെന്നുമുള്ള കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

ഈ വിഷയത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുക്കാത്തത് സൊസൈറ്റിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്ര വ്യാജ ഡിഗ്രികള്‍ ഉണ്ടെന്ന് സൊസൈറ്റിക്ക് വ്യക്തതയില്ല. 

സൊസൈറ്റി നൽകുന്ന ‘ടു ഹൂം ഇറ്റ് മേ കണ്‍സേണ്‍' സര്‍ട്ടിഫിക്കേറ്റിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്തതായി സംശയിക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷനലേക്ക് അയച്ചു. പ്രോസിക്യൂഷനിൽ കേസെടുക്കുന്നതിന് മുമ്പ് അവരിൽ പലരും രാജ്യംവിട്ടതായും സൊസൈറ്റി അറിയിച്ചു.

Related News