2.7 മില്യൺ റെസിഡൻസി ഇടപാടുകൾ ഓൺലൈനിൽ പൂർത്തിയാതായി ആഭ്യന്തര മന്ത്രാലയം.

  • 27/04/2021

കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓൺലൈൻ സേവനം ആരംഭിച്ചതുമുതൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.moi.gov.kw ലെ “ഓൺലൈൻ” സേവനത്തിലൂടെ 2.7 ദശലക്ഷം റെസിഡൻസി  ഇടപാടുകൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

2,732,944 ഇടപാടുകൾ ഓൺലൈനിൽ പൂർത്തിയായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി , റെസിഡൻസി ട്രാൻസ്ഫറും ടെർമിനേഷൻ  അഭ്യർത്ഥനകളും ഓൺ‌ലൈനിൽ തുടരുന്നുണ്ടെന്ന്  മന്ത്രാലയം  ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. അന്യോഷണങ്ങൾക്കായി  ഇൻഫർമേഷൻ സിസ്റ്റം  ജനറൽ അഡ്മിനിസ്ട്രേഷനെ മെയിൽ വഴി ബന്ധപ്പെടാം: infogdis@moi.gov.kw

Related News