ഇന്ത്യന്‍ അംബാസഡർ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ചനടത്തി.

  • 27/04/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ്  കുവൈറ്റ് ജനറൽ ഡിപ്പാർട്മെന്റ്  ഓഫ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് ഹസ്സൻ അൽ കന്ദാരിയുമായി കൂടിക്കാഴ്ചനടത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, പ്രത്യേകിച്ചും  സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ,  പ്രവാസികളുടെ വിഷയങ്ങൾ, കൂടാതെ  പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളും ചർച്ചചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Related News