എണ്ണവിലയിലെ ഇടിവ് ; കുവൈത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്.

  • 27/04/2021

കുവൈത്ത് സിറ്റി: നിലവിലുള്ള ചെലവ് നിരക്കും എണ്ണവിലയിലുണ്ടായ ഇടിവും തുടരുകയാണെങ്കിൽ 2035 ഓടെ കുവൈത്തിന്‍റെ ജനറൽ റിസർവ് ഫണ്ടിന്റെയും ഫ്യൂച്ചർ ജനറേഷൻ ഫണ്ടിന്റെയും ആസ്തികളെ  ബാധിക്കപ്പെടുമെന്ന് 2020-2025 വികസന പദ്ധതിയില്‍ മുന്നറിയിപ്പ്. 

സാമ്പത്തിക മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ട് വരുന്നത് വൈകിയാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകും. ഒരൊറ്റ സ്രോതസിനെയാണ് കുവൈത്ത് വരുമാനത്തിനായി ആശ്രയിക്കുന്നത്. അതുകൊണ്ട് എണ്ണ വിലയിലുണ്ടാകുന്ന ഇടിവ് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. 

അത്  സാമ്പത്തികമായ ആവശ്യങ്ങളും രാജ്യാന്തര തലത്തിലുള്ള ബാധ്യകകളും പരിഹരിക്കുന്നതിനെ പ്രതിസന്ധിലാക്കുന്നു. രാജ്യത്തിന്‍റെ വരുമാന സ്രോതസുകള്‍ കൂട്ടാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കിക്കരണം. ഒപ്പം പൊതുചെലവുകള്‍ നിയന്ത്രിക്കണമെന്നും 2020-2025 വികസന പദ്ധതി നിര്‍ദേശിക്കുന്നു. 

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഘടനയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതും സാമ്പത്തിക മേഖലയില്‍ സര്‍ക്കാരിന്‍റെ പങ്കില്‍ മാറ്റം വരുത്തുക എന്നതുമാകണം രാജ്യത്തിന്‍റെ ലക്ഷ്യമെന്നും വികസന പദ്ധതി വ്യക്തമാക്കുന്നു.

Related News