കോവിഡ് രോഗമുക്തരുടെ എണ്ണം 93 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം

  • 27/04/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം  93 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം . കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ സെഫ് കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് ആരോഗ്യ മന്ത്രി ഡോ. ബാസൽ ഹമൂദ് അൽ സബ ഈകാര്യം അറിയിച്ചത്. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങള്‍ ആരോഗ്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഇതുവരെയായി  കൊറോണ രോഗികളുടെ ആകെ   266,000 ത്തിലധികമാണെന്നും അതില്‍  250,000 ലധികം ആളുകള്‍ രോഗ വിമുക്തരായതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിനില്‍ ഇതുവരെയായി 18.8 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായും പത്ത് ലക്ഷത്തിലേറെ ആളുകള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായും ബാസൽ ഹമൂദ് അൽ സബ വ്യക്തമാക്കി. 

വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ചും പ​രാ​തി​ക​ളോ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെന്നും കൃത്യമായ സ​ന്നാ​ഹ​ങ്ങളോടെയാണ് മന്ത്രാലയം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയിലും രാജ്യത്തോടപ്പം നില്‍ക്കുന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രുടെ  സ്​​തു​ത്യ​ർ​ഹ​മാ​യ സേവനങ്ങളെ അഭിനദിച്ച മന്ത്രിസഭ അവരുടെ മികച്ച സേവനത്തിന് നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരാനും കോവിഡ് വാക്സിനുകൾ സ്വീകരിക്കാനും മന്ത്രിസഭ രാജ്യ നിവാസികളോട് ആഹ്വാനം ചെയ്തു. 

Related News