യുവതിയുടെ കൊലപാതകം; പ്രതിക്കെതിരെ കൊലപാതകം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ

  • 27/04/2021

കുവൈത്ത് സിറ്റി : ഫറാ ഹംസ അഖ്ബറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ  കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.  കഴിഞ്ഞയാഴ്ച യാണ് ഫറാ ഹംസ അക്ബറിനെ കുവൈത്തി സ്വദേശി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. നേരത്തെ പലവട്ടം വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും യുവതിയും വീടുകാരും സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു.  വിവാഹ അഭ്യര്‍ഥന മൂലം  ശല്യം സഹിക്കാനാകാതെ യുവതിയും കുടുംബവും  പോലീസ് സ്റ്റേഷനില്‍ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും പ്രതിക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുടുംബം   ആരോപിച്ചു. തുടര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയും മാരകമായി മുറിവേല്‍പ്പിച്ച്  അദാൻ ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയും അഭിഭാഷകയുമായ  ഡാന അക്ബർ  പരമാവധി ശിക്ഷയായ  വധശിക്ഷ പ്രതിക്ക്  നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Related News