പാര്‍ലിമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ പങ്കെടുത്തില്ല. ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ച് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം

  • 27/04/2021

കുവൈത്ത് സിറ്റി : രാജ്യത്തെ സര്‍ക്കാറും പാര്‍ലിമെന്‍റും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. ദേശീയ അസംബ്ലി സമ്മേളനത്തില്‍  പങ്കെടുക്കാൻ സർക്കാർ വിസമ്മതിച്ചതിനെത്തുടർന്ന് പാർലമെന്റ് സമ്മേളനം മാറ്റിവെച്ചതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അറിയിച്ചു. പാര്‍ലിമെന്‍റ് അംഗങ്ങള്‍  മന്ത്രിമാരുടെ സീറ്റുകള്‍ കയ്യേറുകയും  സീറ്റില്‍ നിന്നും മാറുവാന്‍ എംപിമാര്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സെഷന്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പാർലമെൻറും സർക്കാറും തമ്മിലുള്ള പ്രശ്നം കുവൈറ്റില്‍ വലിയ ഭരണഘടന പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിച്ചിരുന്നില്ല. 

ഡിസംബര്‍ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിന് മുമ്പാണ് മുഴുവന്‍ മന്ത്രിമാരും രാജിവെക്കുന്നത്. അതിന് ശേഷമാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അധികാരമേകുന്ന സമയത്ത് പ്രതിപക്ഷ എം.പിമാരില്‍ വലിയൊരു വിഭാഗം  ബഹിഷ്‌കരണ ഭീഷണി ഭീഷണി മുഴക്കിയെങ്കിലും പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ കോറം തികയ്ക്കാനുള്ള അത്രയും എം.പിമാരുടെ സാന്നിധ്യം ഉറപ്പിച്ചാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തിയത്. നേരത്തെയും എം.പിമാരും സര്‍ക്കാരും തമില്ലുള്ള പ്രശ്നങ്ങള്‍ കാരണം  പാർലമെന്‍റ് പിരിച്ചു വിട്ടു വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയ കീഴ്‍വഴക്കവും കുവൈത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ കാണാം.അതിനിടെ ഈ സര്‍ക്കാരുമമായി യാതൊരു തരത്തിലും ഒത്തുപോകില്ലെന്ന നിലപാടിലാണ് എംപിമാര്‍.

Related News