കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി കുവൈത്ത്

  • 27/04/2021

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കൊവിഡ് വൈറസ് പടരുമ്പോള്‍ പിന്തുണയുമായി കുവൈത്ത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ഇന്ത്യയുടെ  വിദേശകാര്യ മന്ത്രിയായ എസ്. ജയശങ്കറുമായി ഫോണില്‍ സംസാരിച്ചു. 

ജനിതക വൃതിയാനം വന്ന കൊവിഡ് വൈറസ് ഇന്ത്യയില്‍ പടരുന്നതില്‍ ആശങ്ക അറിയിച്ച കുവൈത്ത്, മഹാമാരി മൂലം ജീവന്‍ നഷ്ടമായവര്‍ക്ക് ആദരവും അര്‍പ്പിച്ചു. ഈ അവസ്ഥയില്‍ കുവൈത്ത് ഇന്ത്യക്കൊപ്പം ഉണ്ടായിരിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ അടക്കമുള്ള ആവശ്യ വസ്തുക്കൾ  ഇന്ത്യയിലേക്ക് കുവൈത്ത് അയച്ചതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News