പാക്കിസ്ഥാനിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി ഫിലിപ്പൈൻ സ്വദേശി അറസ്റ്റിൽ.

  • 27/04/2021

കുവൈത്ത് സിറ്റി: പാക്കിസ്ഥാനിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി ഫിലിപ്പൈൻ സ്വദേശി അറസ്റ്റിൽ. നാർക്കോട്ടിക് ഡിപ്പാർട്ട്മെൻറ് ആണ് ഇയാളെ ഫാർവാനിയയിൽ നിന്ന്അറസ്റ്റ് ചെയ്തത്. ചോദ്യംചയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, മയക്കുമരുന്ന് പാകിസ്ഥാനിൽ നിന്നാണ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഏറ്റുപറഞ്ഞു. 180,000 ദിനാർ വിലവരുന്ന 10 കിലോ ഹെറോയിനും മെത്തുമാണ് ഇദ്ദേഹത്തിന്റെ റൂമിൽ നിന്നും പിടിച്ചെടുത്തത്. കുവൈത്തിലേക്കുള്ള വിതരണക്കാരനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ അധികൃതരെ അറിയിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News