വിദേശത്ത് നിന്നെത്തുന്ന പൗരന്മാർ വീണ്ടും വാക്സിന്‍ ആവശ്യപ്പെടുന്നു.

  • 28/04/2021

കുവൈത്ത് സിറ്റി: രാജ്യം അനുമതി നല്‍കാത്ത വാക്സിന്‍ സ്വീകരിച്ച് വിദേശത്ത് നിന്നെത്തുന്ന പൗരന്മാർ  കുവൈത്ത് അംഗീകരിച്ച വാക്സിന്‍ ആവശ്യപ്പെടുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരില്‍ ഏറിയ പങ്കും സിനോഫാര്‍മ, സിനോഫാക് വാക്സിനാണ് സ്വീകരിച്ചിട്ടുള്ളത്. 

അവര്‍ക്ക് വീണ്ടും വാക്സിന്‍ നല്‍കുന്നത് ടെക്നിക്കല്‍ കമ്മിറ്റികള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. വീണ്ടും വാക്സിന്‍ നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, രണ്ട് വാക്സിനുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെയാണ് പഠിക്കുന്നത്.

Related News