അധ്യാപന ഒഴിവുകൾ നികത്തുന്നതിനായി പ്രവാസികളെ നിയമിക്കുന്നതിലുള്ള നിരോധനം നീക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

  • 28/04/2021

കുവൈത്ത് സിറ്റി: വിദഗ്ധ അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനായി പ്രവാസികളെ നിയമിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന് സിവില്‍ സര്‍വ്വീസ് ബ്യൂറോയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. 

സ്പെഷ്യല്‍ സ്കൂളുകളില്‍ ഏകദേശം 300 വിദഗ്ധ അധ്യാപകരുടെ കുറവാണുള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആവശ്യം അംഗീകരിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 

എന്നാല്‍, കുവൈത്ത് മുന്നോട്ട് വയ്ക്കുന്ന സ്വകാര്യവത്കരണ നയത്തെ ഇക്കാര്യം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 70 ശതമാനം കുവൈത്തികളെയും 30 ശതമാനം പ്രവാസികളെയും നിയമിക്കണമെന്നാണ് നയം. എന്നാല്‍, അധ്യാപന മേഖലയില്‍ നിലവില്‍ 74 ശതമാനം പേരും കുവൈത്തികള്‍ തന്നെയാണ്.

Related News