ഡെൽഹി ഭരണം ഏറ്റെടുത്ത് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പകരം ലഫ്റ്റന്റ് ഗവർണർ അനിൽ ബൈജാലി അധികാര കേന്ദ്രം

  • 28/04/2021

ന്യൂഡെൽഹി: ഡെൽഹിയിൽ മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനൻ്റ് ഗവർണർക്ക് ഇനി അധികാരം. ‘ക്യാപിറ്റൽ ടെറിട്ടറി ഓഫ് ദില്ലി’ നിയമത്തിലെ വ്യവസ്ഥകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനി മുതൽ അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവർണർ അനിൽ ബൈജാലിന് ആയിരിക്കും.

കൊറോണ വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ഡെൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാൾ സർക്കാരിന് പകരം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഡെൽഹിയുടെ സർക്കാരായി മാറി.

സംസ്ഥാന സർക്കാരിനെക്കാൾ കൂടുതൽ അധികാരങ്ങൾ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബിൽ 2021 മാർച്ച്‌ 15നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്.

മാർച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ചിരുന്നു. ഈ നിയമമാണ് കൊറോണ സ്ഥിതി രൂക്ഷമായി സാഹചര്യത്തിലൽ പ്രാബല്യത്തിലാക്കി കേന്ദ്രം ഉത്തരവിറക്കിയത്. സ്ഥിതി കൈകാര്യം ചെയ്യാൻ സാധിക്കില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഡെൽഹി ഹൈക്കോടതി കെജ്രിവാളിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Related News