വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല; കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 28/04/2021

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ PCR  ഹാജരാക്കുന്നതില്‍ വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം. 

ഡിജിസിഎയുമായി എയര്‍ലൈന്‍സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് 2020 ഓഗസ്റ്റ് മുതല്‍ ഇതുവരെ അത്തരം റിപ്പോര്‍ട്ടുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. തുര്‍ക്കി അടക്കം വിവിധ രാജ്യങ്ങളില്‍ പിസിആര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുന്ന അംഗീകൃത ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഡിജിസിഎ പഠനം നടത്തുകയാണ്. 

ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ ഡിജിസിഎയുടെ മേല്‍നോട്ടത്തില്‍ മാത്രമാകും വിദേശത്ത് മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ്‍വര്‍ക്ക് അക്രഡിറ്ററുമായി ബന്ധിപ്പിക്കുകയുള്ളവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News