കുവൈത്തിൽ വാഹന പരിശോധനയ്ക്ക് ഫീസ് ഈടാക്കാൻ നിർദ്ദേശം.

  • 28/04/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ വാഹന പരിശോധനയ്ക്ക്   ഫീസ് ഈടാക്കാൻ നിർദ്ദേശം, വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കുന്നതിനോടൊപ്പമുള്ള വാഹന പരിശോധനക്ക് ഫീസ് ഈടാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി അൽ സബ ഉത്തരവിട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കാറുകൾക്ക്  രണ്ടുദിനാറായിരിക്കും  വാഹന പരിശോധന ഫീസ്, ബൈക്കുകൾക്ക് ഒരു ദിനാറും ഈടാക്കും,  രെജിസ്ട്രേഷൻ ഫീസിന് പുറമെയാണ് ഈ പുതിയ പരിശോധന  ഫീസ് .  അംഗീകൃത ഏജന്സികളിൽനിന്നും വാങ്ങുന്ന പുതിയ വാഹനങ്ങളെ ഈ ഫീസിൽനിന്നും ഒഴിവാക്കും .  

Related News