ഒരു മാസത്തിൽ 10 ലക്ഷം പേർക്ക് വാക്‌സിൻ നല്കാനാകുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 29/04/2021

കുവൈത്ത് സിറ്റി: കൊവിഡിനെതിരെയുള്ള വാക്സിന്‍ നല്‍കുന്നതിന്‍റെ വേഗം കൂടിയതോടെ സാമൂഹിക പ്രതിരോധ ശേഷി എന്ന വലിയ ലക്ഷ്യത്തിന്‍റെ അടുത്തെത്തി കുവൈത്ത്. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിന്‍ നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 

നിലവിലെ അവസ്ഥയില്‍ 10 ലക്ഷം പേര്‍ക്ക് ഒരു മാസം കൊണ്ട് വാക്സിന്‍ നല്‍കാന്‍ കുവൈത്ത് പര്യാപ്തമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വാക്സിനേഷന്‍ കമ്മിറ്റി അംഗം ഡോ. ഖാലിദ് അല്‍ സയ്ദ് പറഞ്ഞു. എത്രയും വേഗം സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. 

വാക്സിന്‍ എത്തിക്കുന്നതിന്‍റെ തോത് കൂട്ടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം 25.2 മില്യണ്‍ ഡോളറിന് ഫൈസര്‍ വാക്സിന്‍റെ 10 ലക്ഷം ഡോസുകളാണ് കുവൈത്ത് അഭ്യര്‍ത്ഥിച്ചിരുന്നത്. ഇപ്പോള്‍ 48 മില്യണ്‍ ഡോളറിന് 20 ലക്ഷം ഡോസുകളാണ് കുവൈത്തിന് ആവശ്യമുള്ളത്. ഇക്കാര്യത്തില്‍ അവസാന അനുമതി നല്‍കേണ്ടത് ഓഡിറ്റ് ബ്യൂറോയാണ്. 

Related News