കുവൈത്തിൽ സർക്കാർ സർവീസിൽനിന്നും 6,127 പ്രവാസികളെ പിരിച്ചു വിട്ടു.

  • 29/04/2021

കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണ  പദ്ധതി പ്രകാരം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ജോലി ചെയ്തിരുന്ന 6,127 പ്രവാസികളെ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പിരിച്ചു വിട്ടു. ഈ വര്‍ഷം അവസാനത്തോടെ ജോലി നഷ്ടമാകുന്നവരുടെ  എണ്ണം 7,970 ആകുമെന്നാണ് കണക്കുകള്‍. 

2017ല്‍ കൊണ്ട്  വന്ന പദ്ധതി പ്രകാരമാണ് ആദ്യ മൂന്ന് വര്‍ഷത്തില്‍ 6,127 പേരെ പിരിച്ചു വിട്ടതെന്ന് തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഐഷ അല്‍ മുത്വാ പറഞ്ഞു. ഈ വര്‍ഷം 1,840 പേരെ കൂടി പിരിച്ചുവിടമെന്നും അവര്‍ വ്യക്തമാക്കി. 

സിവില്‍ സര്‍വ്വീസ് കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളില്‍ 308,000 കുവൈത്തികളാണ് ജോലി ചെയ്യുന്നത്, അതോടൊപ്പം 71,000 പ്രവാസികളുമുണ്ട്. അതില്‍ തന്നെ 31,000 പേരും ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്. 

ബാക്കി 6000 പേരാണ് ഡ്രൈവര്‍, സര്‍വ്വീസ് ജോലികള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവിടെയാണ് സ്വദേശി വൽക്കരണത്തിന്റെ  ഭാഗമായുള്ള പദ്ധതി കുവൈത്ത് നടപ്പാക്കി വരുന്നത്.

Related News