കുവൈത്തിൽ ബോഡി ഷെയ്മിംഗ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി, വീഡിയോ നീക്കം ചെയ്ത് മന്ത്രാലയം.

  • 29/04/2021

കുവൈത്ത് സിറ്റി: വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ 13 വയസുകാരിയെ ബോഡി ഷെയ്മിംഗ് നടത്തുന്ന വീഡിയോ കുവൈത്തിൽ  സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഷോയില്‍ രണ്ട് അവതാരകര്‍ ഒരു കുട്ടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം ആദ്യമെത്തിയത് യൂട്യൂബിലാണ്. 

പിന്നീട് മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. കുട്ടിയുടെ ഭാരം, ധരിക്കുന്ന വസ്ത്രത്തിന്‍റെ അളവ്, എത്ര നേരം ഭക്ഷണം കഴിക്കും തുടങ്ങിയ ചോദ്യങ്ങളാണ് അവതാരകര്‍ ചോദിക്കുന്നത്. വീഡിയോയുടെ അവസാനം കുട്ടി കരയുന്നുമുണ്ട്. 

വീഡിയോ പ്രചരിച്ചതോടെ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബോഡി ഷെയ്മിംഗ് നടത്തുന്ന വീഡിയോ ആണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അധികാരികൾ രംഗത്തുവന്ന്  എല്ലാ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തത്.

Related News