60 വയസ്സ്​ പ്രായപരിധിയില്‍ ഇളവ്; ഇതുവരെ തീരുമാനങ്ങളൊന്നുമായില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ

  • 29/04/2021

കുവൈത്ത് സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കി നല്‍കില്ലെന്ന കുവൈത്ത് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന്  വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ വ്യക്തമാക്കി. അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം വിദേശികള്‍  കുവൈത്തിലുള്ളതായാണ് കണക്കാപ്പെടുന്നത്. നിലവില്‍  60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ താമസ രേഖ പുതുക്കി നല്‍കുന്നില്ല. 

ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും അവിദഗ്​ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനുമുള്ള മന്ത്രിസഭാ  നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്. 60 വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ മക്കള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ ഇവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.അതിനിടെ   മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്നവരുടെ കാര്യത്തില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. 

Related News