ജാബര്‍ അല്‍ അഹമ്മദ് ബ്രിഡ്ജ് കൊവിഡ് വാക്സിനേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

  • 29/04/2021

കുവൈത്ത് സിറ്റി: ജാബര്‍ അല്‍ അഹമ്മദ് ബ്രിഡ്ജ് കൊവിഡ് വാക്സിനേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തതായി കുവൈത്ത് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. 30,000 സ്ക്വയര്‍ മീറ്ററില്‍ ഏറ്റവും വലിപ്പമേറിയ വാക്സിനേഷന്‍ സെന്‍ററുകളില്‍ ഒന്നാണ് ഒരുങ്ങിയിരിക്കുന്നത്. 

4000 മുതല്‍ 5000 പേര്‍ക്ക് വരെ ഒരു ദിവസം വാക്സിന്‍ നല്‍കാനാകും. മന്ത്രിസഭ തീരുമാനം അനുസരിച്ച് കുവൈത്ത് ഓയില്‍ കമ്പനിയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെഐപിഐസി വക്താവ് അബ്‍ദുള്ള അല്‍ അജ്മി പറഞ്ഞു. 

അതിവേഗത്തില്‍ സെന്‍ററിന്‍റെ ജോലികള്‍ ചെയ്യാനായെന്നും ഒപ്പം ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനത്തിൽ  എളുപ്പത്തില്‍ എത്തി വാക്സിനേഷന് ശേഷം തിരികെ പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News