കോവിഡ് ; കുവൈത്തിന്‍റെ അടിയന്തര സഹായം പ്രത്യേക മിലിറ്ററി എയര്‍ക്രാഫ്റ്റിൽ ശനിയാഴ്ച ഇന്ത്യയിലെത്തും.

  • 29/04/2021

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കുവൈത്ത് അടിയന്തരമായി നല്‍കുന്ന സഹായം ശനിയാഴ്ച എത്തും. സ്പെഷ്യല്‍ മിലിറ്ററി എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യക്കായി കുവൈത്ത് സഹാമെത്തിക്കുക. 

ജനിതക മാറ്റം വന്ന കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയോട് ഒപ്പം നില്‍ക്കാന്‍ കുവൈത്ത് ഉണ്ടാകുമെന്ന് അംബാസിഡര്‍ ജാസിം അല്‍ നജീം പറഞ്ഞു. വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ക്ഷാമം നേരിടുന്ന മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യയില്‍ എത്തുക. 

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഫോണില്‍ സംസാരിച്ചിരുന്നു. ഈ അസാധാരണ സമയത്ത് ഇന്ത്യക്കൊപ്പം കുവൈത്ത് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Related News