ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡെൽഹിയിലെത്തി

  • 30/04/2021

ന്യൂ ഡെൽഹി : രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡെൽഹിയിൽ എത്തി. 400 ഓക്സിജൻ സിലിണ്ടർ, മറ്റ് ആശുപത്രി ഉപകരണങ്ങൾ, പത്ത് ലക്ഷം പരിശോധന കിറ്റുകൾ എന്നിവയുമായാണ് സൂപ്പർ ഗ്യാലക്സി മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം ഡെൽഹിയിൽ വെള്ളിയാഴ്ച രാവിലെ എത്തിയത്.

വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി എത്തും. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സഹായവുമായി ഇന്ത്യയിൽ എത്തിയേക്കും. 70 വർഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കൊറോണയ്ക്കേതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക്ക നിൽക്കുന്നു- ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

മൂന്ന് ലക്ഷത്തിലേറെ രോഗികളാണ് ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഓക്സിജന്റെ കുറവ് മൂലം നിരവധി രോഗികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അമേരിക്ക, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായ ഹസ്തവുമായി എത്തിയത്.

Related News