അഴിമതി ആരോപണം; ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും പിടികൂടി.

  • 30/04/2021

കുവൈത്ത് സിറ്റി : അഴിമതി ആരോപണത്തെ തുടര്‍ന്ന് എട്ട്  ജഡ്ജിമാരെയും മൂന്ന്  അഭിഭാഷകരെയും ക്രിമിനൽ കോടതിയിൽ ഹാജരാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക്  സഹായങ്ങള്‍ നല്കിയ  അപ്പീൽ കോടതികളിലെ ആറ് അഡ്മിനിസ്ട്രേറ്റർമാരെയും പിടികൂടിയിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചിരിക്കുന്നത്. ജുഡീഷറിക്കുള്ളില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. 

Related News