അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 01/05/2021

കുവൈത്ത് സിറ്റി: അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയല്‍ രേഖ കൈവശമില്ലെങ്കില്‍ പോലും അടിയന്തരമായി നല്‍കേണ്ട ചികിത്സയ്ക്ക് മുടക്കം വരരുതെന്നാണ് നിര്‍ദേശം. 

രോഗിയുടെ ആരോഗ്യ നില തൃപ്തികരം ആയ ശേഷം മാത്രമേ തിരിച്ചറിയല്‍ രേഖ പരിശോധിക്കാനും ചികിത്സ ചെലവ് ഈടാക്കാനുമാവൂ. തിരിച്ചറിയല്‍ രേഖ ഇല്ലാത്ത കേസുകള്‍ വരുമ്പോള്‍ ഹോസ്പിറ്റല്‍ ഇന്‍വസ്റ്റിഗേറ്ററിന്‍റെ അടുത്തേക്ക് വിട്ട് ഔദ്യോഗിക റിപ്പോര്‍ട്ട് തയാറാക്കണം. ഇത് രോഗിയുടെ ആരോഗ്യം തൃപ്തികരമായേ ശേഷമേ പാടുള്ളുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News