മെയ് പകുതിയോടെ സാധാരണ ജീവിതത്തിലേക്ക് മടക്കം; പ്രതീക്ഷയോടെ കുവൈത്ത്

  • 01/05/2021

കുവൈത്ത് സിറ്റി: കൊവിഡ് വൈറസിന്‍റെ അവസാന തരംഗമാണ് കുവൈത്തിലെന്നും മെയ് മാസം പകുതിയോടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ആരോഗ്യ വിഭാഗത്തിന്‍റെ വിലയിരുത്തല്‍. നിലവിലെ തരംഗത്തിന് മൂന്നോ നാലോ ആഴ്ച കൊണ്ട് കുറവുണ്ടാകും. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ട്. ആദ്യ ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുവൈത്തില്‍ വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ തോത് കൂടിയിട്ടുണ്ട്. 10 ലക്ഷത്തിലധികം പേര്‍ കൊവി‍ഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 

രാജ്യം കൊവിഡ് നേരിടുന്നതില്‍ മികച്ച ഫലം നേടിയിട്ടുണ്ട്. മഹാമാരിയുടെ തുടക്കം മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊണ്ട് വൈറസിനെ പിടിച്ച് നിര്‍ത്താനായി. യാത്രാ നിരോധനത്തിന് സമാന്തരമായി വാക്സിനേഷന്‍ നല്‍കാനും സാധിച്ചെന്നും ആരോഗ്യ വിഭാഗം പറഞ്ഞു.

Related News