ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്ത് കൂടുന്നു.

  • 01/05/2021

കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്ത് കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് യൂണിയന്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് അഡിക്ഷന്‍ ഡോ. അഹമ്മദ് അബു അല്‍ അസെയം. 

അറബ് രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മയക്കുമരുന്ന് ഉപയോഗമെന്ന് യൂണിയന്‍ വിലയിരുത്തി. ഭാവിയിലേക്കുള്ള ഇന്ധനമായ യുവജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. 

ഭ്രമം സൃഷ്ടിക്കുന്ന ഗുളികകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മയക്കുമരുന്ന് വിതരണവമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളും കൂടി വരുന്നുണ്ടെന്നും യൂണിയന്‍ വ്യക്തമാക്കി. 

സ്ത്രീകളും 16 വയസില്‍ താഴെയുള്ള കുട്ടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പഠനങ്ങളുണ്ട്. യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കി തീവ്രവാദ സംഘങ്ങളിലേക്കും മയക്കുമരുന്ന് കടത്തിലേക്കുമെന്നും നയിക്കുമെന്നത് ആശങ്കയാണെന്ന് യൂണിയന്‍ തുറന്ന് പറഞ്ഞു.

Related News