2020ല്‍ കുവൈത്ത് വിട്ടത് 215,000 പ്രവാസികള്‍.

  • 02/05/2021

കുവൈത്ത് സിറ്റി: 2020ല്‍ സ്വകാര്യ മേഖലയില്‍ 12,000 കുവൈത്തികളാണ് ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം പ്രവാസികള്‍ക്ക് പുതിയ വിസ നല്‍കാത്തതാണ് കാരണം. ഏകദേശം 215,000 പ്രവാസികള്‍ രാജ്യം വിട്ടെന്നാണ് കണക്കുകള്‍.

തൊഴിലാളികള്‍ക്ക് നല്‍കാനാനുള്ള കുടിശികകളെ കുറിച്ച് സര്‍ക്കാര്‍ ഏജന്‍സികളുമായി മാന്‍പവര്‍ അതോറിറ്റി സംസാരിച്ചു. സര്‍ക്കാര്‍ കരാറുമായി രജിസ്റ്റര്‍ ചെയ്തിട്ടും ശമ്പളം വൈകുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കണം. 

തൊഴിലാളികള്‍ക്ക് കുടിശിക നല്‍കുന്നതും വേതനം കൈമാറുന്നതിനുമായി നിയമം ലംഘിക്കുന്ന കമ്പനികളുടെ സാമ്പത്തിക ഗ്യാരണ്ടികൾ പണമാക്കി മാറ്റി വിതരണം ചെയ്യുമെന്നും സെന്‍ട്രല്‍ ടെന്‍ഡേഴ്സ് ഏജന്‍സി വ്യക്തമാക്കി. 

Related News