കുവൈത്തിൽ 53 ശതമാനം പ്രവാസി തൊഴിലാളികൾ ആവശ്യ യോഗ്യതയില്ലാത്തവരെന്ന് പഠനം.

  • 02/05/2021

കുവൈത്ത് സിറ്റി: രാജ്യത്തുള്ള പ്രവാസികളില്‍ 53 ശതമാനത്തിനാണ് മതിയായ   ശാസ്ത്രീയ യോഗ്യതയില്ലാത്തതെന്ന് പഠനം. 27.2 ശതമാനത്തിനാണ് അടിസ്ഥാന യോഗ്യതയുള്ളത്. 14.3 ശതമാനം ശരാശരി യോഗ്യതയുള്ളവരാണ്. 5.5 ശതമാനമാണ് യോഗ്യതയുള്ളതെന്നും പഠനം പറയുന്നു.

റിക്രൂട്ട്മെന്‍റ്  നടത്തുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് യോഗ്യതയില്ലാത്തവര്‍ കൂടാനുള്ള കാരണം. പ്രത്യേകിച്ചും ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലാണിതെന്നും പഠനം വ്യക്തമാക്കുന്നു.

Related News