മാസ്ക്ക്, ഗ്ലൗസ്, സ്റ്റെറിലൈസേഴ്സ് എന്നിവ വാങ്ങാന്‍ 82 മില്യണിലധികം ചെലവഴിച്ച് കുവൈറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍.

  • 02/05/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തിനായി 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മാസ്ക്ക്, ഗ്ലൗസ്, സ്റ്റെറിലൈസേഷനുള്ള സാധനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതനായി സര്‍ക്കാര്‍ ഏജന്‍സികള്‍ 82.32 മില്യണ്‍ ദിനാര്‍ ചെലവഴിച്ചതായി കണക്കുകള്‍. 

വിവിധ തരത്തിലുള്ള മാസ്ക്കുകള്‍ക്കായി 79.1 ആണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ചെലവഴിച്ചത്. ഇതില്‍ 75.8 മില്യണ്‍ ദിനാറും ആരോഗ്യ മന്ത്രാലയമാണ് ചെലവഴിച്ചത്. 1.2 മില്യണ്‍ ദിനാറിനാണ് ഗ്ലൗസുകള്‍ വാങ്ങിയത്. രണ്ട് മില്യണ്‍ ദിനാറിന് സ്റ്റെറിലൈസേഴ്സും വാങ്ങി.

Related News