ലാറിക്ക ഗുളിക ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കി കുവൈത്ത്.

  • 02/05/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലാറിക്ക ഗുളിക ഉപയോഗിക്കുന്നത് നിയമവിരുദ്ധം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഈ ഗുളിക ഉപയോഗിക്കുന്നത് കുറ്റകൃത്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയമം തെറ്റിച്ചാല്‍ ശിക്ഷയുണ്ടാകുമെന്നും അറിയിപ്പുണ്ട്. 

യുവതീയുവാക്കള്‍ ഈ ഗുളിക ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലാറിക്ക ഗുളികയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ഗുളികയുടെ അനാവശ്യ ഉപയോഗം യുവസമൂഹത്തിന് വലിയ വെല്ലുവിളിയാണെന്നാണ് അധികൃതര്‍ പറയുന്നു, അതിനാൽ  ലാരിക്കയെ ഒരു സൈക്കോട്രോപിക് പദാർത്ഥമായി ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു .

ഈ മരുന്ന് ഉപയോഗിക്കുന്ന് ആരോഗ്യ വലിയ രീതിയില്‍ ബാധിക്കും. ഇതുമൂലമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ലാറിക്ക ഗുളികയുടെ ഉപയോഗം പാടുള്ളുവെന്ന നിര്‍ദേശം വന്നിരിക്കുന്നത്.

Related News