ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

  • 02/05/2021


കുവൈത്ത് സിറ്റി :  ഇന്ത്യയിലേക്കുള്ള  വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്തും . ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം. താത്കാലികമായാണ്  നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും മറ്റ് രാജ്യങ്ങള്‍ വഴി പോകുന്നവര്‍ക്കും വിലക്ക് ബാധകമാണ്. ആരോഗ്യ അധികാരികളുടെയും  കൊറോണ സമിതിയുടെയും നിർദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വിലക്ക് ചരക്ക് വിമാനങ്ങള്‍ക്ക് ബാധകമല്ല. 

Related News