കുവൈത്തിൽ ജയിൽ തടവുകാർക്കിടയിൽ 33 കോവിഡ് രോഗികൾ.

  • 02/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ  ജയിൽ തടവുകാർക്കിടയിൽ 33 കോവിഡ്  പോസിറ്റീവ് കേസുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു. ഇതിൽ ഒരു കേസ് ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി, പ്രതിരോധ ആരോഗ്യ നടപടികൾ സ്വീകരിച്ച് കൂടെയുള്ള തടവുകാരെ ഐസൊലേഷനിലേക്കും മാറ്റി.  

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഫയേഴ്സ് ആൻഡ് എക്സിക്യൂഷൻ ഓഫ് ജഡ്ജിസ് സെക്ടർ, ജയിൽ തടവുകാർക്ക് പുതിയ കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി തുടർച്ചയായ  മെഡിക്കൽ പരിശോധനകളും സ്വാബ്‌ ടെസ്റ്റുകളും നടത്തി.

എല്ലാ ആരോഗ്യ, പ്രതിരോധ നടപടികൾക്കും  ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഭരണകൂടം സ്ഥിരീകരിച്ചു, തടവുകാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് മന്ത്രാലയത്തിൻറെ പ്രഥമ പരിഗണനയാണെന്നും അതിനാൽ ആവശ്യമായ ആനുകാലിക, പ്രതിരോധ, ആരോഗ്യ പരിശോധനകൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഏകോപനം തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി. 

Related News