നാളെ ഉച്ചവരെ മോശം കാലാവസ്ഥ തുടരും; കുവൈറ്റ് കാലാവസ്ഥാ വകുപ്പ്.

  • 02/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ അസ്ഥിരമായ കാലാവസ്ഥ തിങ്കളാഴ്ച ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറേബ്യൻ ഉപദ്വീപിൽ ആഴത്തിലുള്ള ഉപരിതല വായു മർദ്ധം  വ്യാപിക്കുന്നതിനാൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ  കാറ്റിന്റെ വേഗത  മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലായിരിക്കും. 

രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ  ദൃശ്യപരതി  1000 മീറ്ററിൽ കുറയുമെന്നും, ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ  പ്രവചന വിഭാഗം മേധാവി യാസർ അൽ ബലുഷി വിശദീകരിച്ചു.  

Related News