വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന നിർദ്ദിഷ്ട കൊറോണ ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐ‌ജിഎസ്ടിയിൽ താൽ‌ക്കാലിക ഇളവ്

  • 03/05/2021

ന്യൂ ഡെൽഹി: കൊറോണ  മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഒട്ടേറെ കൊറോണ അനുബന്ധ ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവയും, ആരോഗ്യ സെസും താൽക്കാലികമായി ഒഴിവാക്കുന്നതിനായി കേന്ദ്രസർക്കാർ. ഇനിപ്പറയുന്നവ ഇതിൽ ഉൾപ്പെടുന്നു:

1) 20.04.21 തീയതിയിലെ വിജ്ഞാപന നമ്പർ 27/2021-കസ്റ്റംസ് (30.4.21 തീയതിയിലെ ഭേദഗതി വിജ്ഞാപന നമ്പർ 29/2021-കസ്റ്റംസ്) - റെംഡെസിവിർ ഇഞ്ചക്ഷൻ/ എപിഐ, ബീറ്റ സൈക്ലോഡെക്സ്റ്റ്രിൻ (എസ്‌ബി‌ഇബി‌സി‌ഡി), ഇൻഫ്‌ളമേറ്ററി ഡയഗ്നോസ്റ്റിക് (മാർക്കക്കേഴ്സ്) കിറ്റുകൾ, തുടങ്ങിയവയ്ക്ക് 2021 ഒക്ടോബർ 31 വരെ അടിസ്ഥാന കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കി

2) 24.04.21 തീയതിയിലെ വിജ്ഞാപന നമ്പർ 28/2021-കസ്റ്റംസ് - കൊറോണ വാക്സിനുകൾ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ തെറാപ്പിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ക്രയോജനിക് ട്രാൻസ്പോർട്ട് ടാങ്കുകൾ തുടങ്ങിയവയ്ക്ക് 2021 ജൂലൈ 31 വരെ അടിസ്ഥാന കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കി. 

ഇന്ത്യക്ക് പുറത്ത് നിന്ന് സൗജന്യ വിതരണത്തിനെത്തിക്കുന്ന, കൊറോണ ദുരിതാശ്വാസ സാമഗ്രികൾ (ഇതിനോടകം കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്) ഇറക്കുമതി ചെയ്യുന്നതിന് ഐജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ, വ്യവസായ സ്ഥാപനങ്ങൾ, ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് കേന്ദ്ര സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. അതനുസരിച്ച്, കേന്ദ്രസർക്കാർ 2021 മെയ് 3 ലെ താത്കാലിക ഉത്തരവ് പ്രകാരം (ഉത്തരവ് നമ്പർ 4/2021) അത്തരം സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഐ‌ജി‌എസ്ടിയിൽ ഇളവ് അനുവദിച്ചു.

ഈ ഇളവ് 2021 ജൂൺ 30 വരെ ബാധകമാണ്. ഇതിനോടകം ഇറക്കുമതി ചെയ്തതും, എന്നാൽ ക്ലിയർ ചെയ്യാത്തതുമായ ചരക്കുകൾക്കും ഇത് ബാധകമാണ്.

ഇളവ് ഇനിപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും:

i. ഈ ഇളവിനായി സംസ്ഥാന സർക്കാർ ഒരു നോഡൽ അതോറിറ്റിയെ നിയമിക്കണം. 2017 കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷൻ 2 (103) അനുസരിച്ച്, സംസ്ഥാനത്തിന്റെ നിർവ്വചനത്തിൽ നിയമസഭ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു.

ii. അങ്ങനെ നിയമിക്കപ്പെട്ട നോഡൽ അതോറിറ്റി, അത്തരം കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഏതെങ്കിലും സ്ഥാപനങ്ങൾക്കോ, ദുരിതാശ്വാസ ഏജൻസികൾക്കോ, നിയമപ്രകാരമുള്ള സ്ഥാപനങ്ങൾക്കോ അംഗീകാരം നൽകും.

iii. ഈ സാമഗ്രികൾ രാജ്യത്തെവിടെയും സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകൾക്കോ, സ്ഥാപനങ്ങൾക്കോ, ദുരിതാശ്വാസ ഏജൻസികൾക്കോ,  നിയമപ്രകാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കോ സൗജന്യമായി ഇറക്കുമതി ചെയ്യാൻ കഴിയും.

iv. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്നവർ, ഇറക്കുമതി ചെയ്ത സാമഗ്രികൾ കോവിഡ് ദുരിതാശ്വാസത്തിന് സൗജന്യമായി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ്, നോഡൽ അതോറിറ്റിയിൽ നിന്നും ഹാജരാക്കണം.

v. ഇറക്കുമതി ചെയ്ത ശേഷം, ഇറക്കുമതി ചെയ്ത തീയതി മുതൽ ആറുമാസത്തിനുള്ളിൽ, ഏറിയാൽ ഒൻപത് മാസത്തിനുള്ളിൽ ഇറക്കുമതി ചെയ്ത ചരക്കുകളുടെ വിശദാംശങ്ങൾ അടങ്ങിയ ലളിതമായ ഒരു പ്രസ്താവന ഇറക്കുമതി ചെയ്യുന്നവർ കസ്റ്റംസിന്റെ ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകണം. ഈ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ നോഡൽ അതോറിറ്റി സാക്ഷ്യപ്പെടുത്തിയിരിക്കണം.

കസ്റ്റംസ് തീരുവ ഇതിനോടകം ഒഴിവാക്കിയിരിക്കുന്നതിനാൽ ഇപ്പോൾ ഇത്തരം ഇറക്കുമതികൾക്ക് കസ്റ്റംസ് തീരുവയും ബാധകമല്ല.

Related News