കുവൈത്തിൽ സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവ്.

  • 04/05/2021

കുവൈത്ത് സിറ്റി: സ്നാപ് ചാറ്റ് വഴി ലിങ്ക് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്ത്രീയെ ഭീഷണിപ്പെടുത്തിയ പ്രതിയെ നാല് വര്‍ഷം കഠിന തടവിന് വിധിച്ചു. ഫോണ്‍ ഹാക്ക് ചെയ്ത് എടുത്ത സ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി 20,000 കുവൈത്ത് ദിനാര്‍ ആവശ്യപ്പെട്ടിരുന്നു. 

കുവൈത്തി സ്ത്രീയായിരുന്നു പരാതി നല്‍കിയത്. തടവ് ശിക്ഷ കൂടാതെ പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും 3,000 കുവൈത്തി ദിനാര്‍ വാദിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 

കുവൈത്തി പൗരനായ പ്രതിക്ക് വാദിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. അങ്ങനെ സ്നാപ് ചാറ്റ് വഴി ലിങ്ക് അയച്ച് കൊടുത്താണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തത്. ചിത്രങ്ങളെല്ലാം എടുത്ത് വാദിയുടെ പേരില്‍ വേറെ അക്കൗണ്ടുകള്‍ തുറന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ നീക്കണമെങ്കില്‍ 20,000 കുവൈത്തി ദിനാറും ആവശ്യപ്പെട്ടിരുന്നു.

Related News