സാമ്പത്തികമായി കുവൈത്ത് സുരക്ഷിതവും സുസ്ഥിരമെന്നും റിപ്പോര്‍ട്ടുകള്‍.

  • 04/05/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യത്തിലും കുവൈത്ത് സാമ്പത്തികമായി സുരക്ഷിതവും സുസ്ഥിരവുമാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രാദേശികമായും രാജ്യാന്തര തലത്തിലും പുറത്ത് വന്നിട്ടുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച രാജ്യമാണ് ഇപ്പോഴും കുവൈത്ത്. പ്രതിസന്ധികൾക്കിടയിലും സ്ഥിരത പുലർത്താൻ സഹായിക്കുന്ന എണ്ണി തീര്‍ക്കാനാവാത്ത ആസ്തി കുവൈത്തിനുണ്ട്. രാജ്യത്തിന് 14.3 ബില്യണ്‍ കുവൈത്ത് ദിനാര്‍ വരുന്ന കരുതല്‍ ആസ്തിയുണ്ട്. ഒപ്പം വിദേശ നിക്ഷേപങ്ങള്‍ 530 ബില്യണ്‍ ഡോളറാണ്. 

1990 മുതല്‍ 2020 വരെയുള്ള രാജ്യത്തിന്‍റെ സാമ്പത്തിക നില പരിശോധിക്കുമ്പോള്‍ 368.9 ബില്യൺ കുവൈത്തി ദിനാറിന്‍റെ വരുമാനം കുവൈത്ത് നേടിയിട്ടുണ്ട്. അതേസമയം, ചെലവ് 318.18 ബില്യണ്‍ കുവൈത്തി ദിനാറാണ്. 50.2 ബില്യണ്‍ കുവൈത്തി ദിനാര്‍ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ഫണ്ടിലേക്കും മാറ്റി. 4.28 ബില്യണ്‍ കുവൈത്തി ദിനാര്‍ മിച്ചവും വന്നു.

Related News