കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ 50 പ്രവാസികളെ പിരിച്ചുവിടാൻ നിർദ്ദേശം.

  • 04/05/2021

കുവൈറ്റ് സിറ്റി : കരാർ വ്യവസ്ഥയിൽ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന  50 പ്രവാസി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സിവിൽ സർവീസ് ബ്യൂറോ മുനിസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാർ തൊഴിൽ നിയമന നിയമങ്ങളും സ്വദേശിവൽക്കരണ നയവും സംബന്ധിച്ച സിവിൽ സർവീസ് ബ്യൂറോയുടെ തീരുമാനം നടപ്പിലാക്കുന്നതിനനുസൃതമായാണ് ഈ തീരുമാനം. സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാനം നടപ്പാക്കാൻ മുനിസിപ്പാലിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സെക്ടർ, വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

Related News