ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ, സൗ​ജ​ന്യ റേ​ഷ​ൻ; ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്ക് സ​ഹാ​യം

  • 04/05/2021

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ സ​ഹാ​യം ന​ൽ​കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും സൗ​ജ​ന്യം റേ​ഷ​നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‌

72 ല​ക്ഷം വ​രു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കും. എ​ന്നാ​ൽ അ​തി​ന് അ​ർ​ത്ഥം ര​ണ്ടു​മാ​സ​ത്തേ​ക്ക് ലോ​ക്ക്ഡൗ​ൺ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും പു​രോ​ഗ​തി​യു​ണ്ടാ​കു​മെ​ന്നും ലോ​ക്ഡൗ​ൺ വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related News