കുവൈറ്റിൽ ഈദ് ആഘോഷ ദിവസങ്ങളിൽ സിനിമാശാലകൾ തുറക്കും.

  • 04/05/2021

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഈദ് ആഘോഷവേളയിൽ സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതായി കുവൈറ്റ് നാഷണൽ സിനിമാ കമ്പനി (കെഎൻസിസി) അറിയിച്ചു.  ആദ്യ ഡോസ് അല്ലെങ്കിൽ രണ്ട്  ഡോസ്  കോവിഡ് വാക്‌സിനേഷൻ  പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനം.  അതോടൊപ്പം മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു്  സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ പാലിച്ചും, തിയേറ്ററുകളുടെ  50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശം എന്നും കെ‌എൻ‌സി‌സി അറിയിച്ചു. രാജ്യത്ത് പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് മാസത്തിൽ ഹോട്ടലുകളിൽ സിനിമാശാലകൾ, തിയേറ്ററുകൾ, വിവാഹ ഹാളുകൾ, മീറ്റിംഗ് റൂമുകൾ എന്നിവ അധികൃതർ അടച്ചിരുന്നു.

Related News