എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ മാതൃഭാഷയില്‍ പഠിക്കാം; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

  • 27/11/2020

എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ മാതൃഭാഷയിലും പഠിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാന്‍ ഒരുക്കാന്‍ പോകുന്നത്. അതും ഐഐടിയും എന്‍ഐടിയുലാണ് ഇത്തിലത്തിലൊരു സൗകര്യം ഒരുക്കുന്നത്. 

കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്തില്‍ നടന്ന ഉന്നതതല അലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അടുത്ത അധ്യായന വര്‍ഷം മുതല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ മാതൃഭാഷയില്‍ പഠിക്കാന്‍ സാധിക്കും എന്ന് യോഗത്തിന് ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Related News