കുവൈത്തിന്റെ മെഡിക്കൽ സഹായം സ്വീകരിക്കാനായി ഇന്ത്യൻ പടക്കപ്പൽ 'ഐ. എൻ. എസ്‌. കൊൽക്കത്ത' കുവൈറ്റ് തുറമുഖത്ത്‌.

  • 04/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ മെഡിക്കൽ സഹായം സ്വീകരിക്കാനായി ഇന്ത്യൻ പടക്കപ്പൽ ഐ. എൻ. എസ്‌. കൊൽക്കത്ത കുവൈറ്റ്  തുറമുഖത്ത്‌ എത്തി. കോവിഡിനെതിരെയുള്ള പോരാട്ടത്തിനായി കുവൈറ്റ് സർക്കാറിന്റെ സഹായഹസ്തമായ  മെഡിക്കൽ സാമഗ്രികളും,  40 മെട്രിക്‌ ടൺ ലിക്വിഡ്‌ മെഡിക്കൽ ഓക്സിജന്റെ ക്രയോജനിക് ടാങ്കുകളും , കൂടാതെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച  500 ഓക്സിജൻ സിലിണ്ടറുകളും, ഓക്സിജൻ ഉപകരണങ്ങളും കയറ്റി കൊണ്ടുപോകാനായാണ് ഐ. എൻ. എസ്‌. കൊൽക്കത്ത കുവൈത്തിലെ ഷുവൈഖ്  തുറമുഖത്ത്‌ എത്തിയത് .അതോടൊപ്പം   കുവൈത്തിന്റെ ചികിത്സാഹയാവുമായി  കുവൈറ്റ് എയർഫോഴ്സ് വിമാനം  ഇന്ന്  ന്യൂ ഡൽഹിയിൽ എത്തിയിരുന്നു.

Related News