കൊറോണ പിടിയിലമർന്ന് രാജ്യം; 24 മണിക്കൂറിനിടെ 3,82,315 പേർക്ക് രോഗബാധ, 3,780 മരണം

  • 05/05/2021

ന്യൂ ഡെൽഹി: 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളിലായി. 

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവിൽ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഡെൽഹിയിൽ 24 മണിക്കൂറിനിടെ 19,953 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18,788 പേർ രോഗമുക്തി നേടി. 338 പേർ മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേർ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 51,880 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേർ മരിച്ചു. നിലവിൽ 6,41,910 ആക്ടീവ് കേസുകൾ. ആകെ മരണം 71,742. ആകെ രോഗികൾ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

Related News