കുവൈത്തിൽ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

  • 05/05/2021

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളും സെപ്റ്റംബറില്‍ തുറക്കും. പ്ലാനിംഗ് വിഭാഗം തയറാക്കിയ കണക്ക് പ്രകാരം എല്ലാ ഗവര്‍ണറേറ്റുകളിലുമായി 1460 സ്കൂളുകളാണ് സെപ്റ്റംബറില്‍ തുറക്കുക. 

പൊതു, സ്വകാര്യ സ്കൂളുകള്‍ ചേര്‍ത്ത കണക്കാണിത്. 855, 605 എന്നിങ്ങനെയാണ് യഥാക്രമം പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ കണക്ക്. ആകെ 700,000 വിദ്യാര്‍ത്ഥികളാണ് സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. 

അതേസമയം, കുട്ടികളുടെ എണ്ണക്കൂടുതല്‍ നോക്കുമ്പോള്‍ അറബ്, സ്കൂളുകളും ചില ഇന്ത്യന്‍, പാകിസ്ഥാനി, ഫിലിപ്പിനോ സ്കൂളുകളും തുറക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

രണ്ടാഴ്ച മുമ്പ് ആരോഗ്യ മന്ത്രാലയത്തിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വിവിധ സോണുകളെയും ഒന്നിച്ച് ചേര്‍ത്ത് പൊതു വിദ്യാലങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പരിശോധിച്ചിരുന്നു. 

വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുമ്പോഴുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഈ സംഘമാണ്. പ്രൈവറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ഇതേ മാതൃകയില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തും.

Related News