16 പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുമായി കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയം.

  • 05/05/2021

കുവൈത്ത് സിറ്റി: പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിലെ താത്പര്യം വ്യക്തമാക്കി വൈദ്യുതി, ജല മന്ത്രാലയം. 16 പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളാണ് മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സുസ്ഥിര സ്രോതസുകളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിന് ബദൽ ഊർജ്ജ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നത് ഷെയ്ഖ് സബാഹ് അൽ അഹമ്മദിന്‍റെ ദീര്‍ഘവീക്ഷണമാണ്.  

കുവൈത്തിന്റെ വാർഷിക വൈദ്യുതി ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച്, വൈദ്യുതോർജ്ജത്തിന്റെ ആവശ്യം ഏറ്റവും ഉയർന്ന വേനൽക്കാലത്ത്
ഷക്കായ പദ്ധതിയിലൂടെ സൗരോർജ്ജം, കാറ്റാടി യന്ത്രം  എന്നിവ പോലുള്ള പുനരുപയോഗ ഊർജ്ജ  സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഷക്കായ പ്രദേശത്തെ ഉപയോഗപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതുവഴി 2030 ഓടെ 4500 മുതല്‍ 5000 മെഗാവാട്ടിന് ഇടയില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാകും. അല്ലെങ്കില്‍ ആകെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിലെ 15 ശതമാനവും സുസ്ഥിര സ്രോതസുകളിൽ നിന്നുള്ളതാകും. 2025ഓടെ ഈ ശതമാനത്തിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News