കുവൈറ്റ് ബേയിലെ മത്സ്യബന്ധന പ്രേമികൾക്കായി പ്രതിദിനം 90 പെർമിറ്റുകൾ നൽകുന്നു.

  • 05/05/2021

കവൈത്ത് സിറ്റി: ദിവസേന 90 പെര്‍മിറ്റുകളാണ് മത്സ്യബന്ധന പ്രേമികൾക്കും, ഹോബിയിസ്റ്റുകൾക്കും നല്‍കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്‍ദുള്ള അല്‍ അഹമ്മദ് അറിയിച്ചു. 

അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ മികച്ച രീതിയിലാണ് പെര്‍മിറ്റുകള്‍ നല്‍കി വരുന്നത്. കാലാവസ്ഥയും മീന്‍ പിടിക്കുന്നതിനുള്ള സമയവും പരിഗണിച്ചാണ് പെര്‍മിറ്റുകള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പെര്‍മിറ്റുകള്‍ നല്‍കുന്നത് കുവൈത്ത് ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്. പെര്‍മിറ്റുകള്‍ക്കായി ഏപ്രില്‍ 13 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതുവരെ 1600 പേര്‍ ഈ സേവനം ഉപയോഗിച്ച് കഴിഞ്ഞു. 

കോസ്റ്റ് ഗാര്‍ഡ്, പബ്ലിക്ക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസ് എന്നിവരുമായി സഹകരിച്ച് മീന്‍ പിടിക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഷെയ്ഖ് അബ്‍ദുള്ള അല്‍ അഹമ്മദ് പറഞ്ഞു. പെര്‍മിറ്റ് ഇല്ലാതെ മീന്‍ പിടിക്കുന്നവര്‍ക്കെതിരെ നടപടികളും സ്വീകരിക്കുന്നുണ്ട്.

Related News