ഓക്സ്ഫഡ് വാക്സിന്‍ ക്ഷാമം; രണ്ട് ഡോസുകളിൽ വ്യത്യസ്ത വാക്‌സിനുകൾ എടുക്കാൻ സാധിക്കുമോയെന്ന് പരിശോദിച്ച്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം.

  • 05/05/2021

കുവൈത്ത് സിറ്റി: വാക്സിന്‍ ഷിപ്പ്മെന്‍റുകള്‍ രാജ്യത്ത് എത്തുന്നത് വൈകുന്നതോടെയും  വാക്സിന്‍ ക്ഷാമം നേരിടുന്നത് കൊണ്ടും നിലവിലെ വേഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാമെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ മങ്ങുന്നു. 

അതിവേഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് ആര്‍ജിത പ്രതിരോധശേഷി കൈവരിക്കാനായിരന്നു കുവൈത്ത് ലക്ഷ്യമിട്ടിരുന്നത്. വാക്സിന്‍ ഷിപ്പ്മെന്‍റുകള്‍ വൈകുന്ന വിഷയത്തിന് വലിയ പ്രാധാന്യമാണ് മന്ത്രാലയം നല്‍കുന്നത്. 

രണ്ട് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്നതും അല്ലെങ്കില്‍  ഇരു ഡോസ് വാക്സിന്‍ നല്‍കുന്നതിന് ഇടയിലുള്ള ഇടവേള ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കി ദീര്‍ഘിപ്പിക്കുന്നതിന്‍റെയും സാധ്യത പരിശോധിക്കുകയാണ്. 

ഓക്സ്ഫഡ് വാക്സിന്‍റെ ഷിപ്പ്മെന്‍റ്  വൈകുന്നതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ സാധിക്കുമോയെന്നുള്ള പഠനം ഉടന്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഫൈസര്‍, മോ‍ഡേണ വാക്സിനുകളില്‍ ഏതാണ് ഏറ്റവും അനുയോജ്യം എന്ന് നോക്കിയാകും ഓക്സ്ഫഡ് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് നല്‍കുക.

Related News