വാക്‌സിൻ ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ചു; കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

  • 05/05/2021

ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് നൽകിയ വാക്‌സിൻ ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിക്കാനായത് വളരെ മികച്ച കാര്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കിട്ടിയ വാക്‌സീൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്.

കേന്ദ്രം നൽകിയ വാക്‌സീനിലെ ഒരു തുള്ളി പോലും പാഴാക്കാതെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിന് സംസ്ഥാനത്തെ നേഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും മികച്ച ഉദാഹരണമാണ്. വാക്‌സിൻ വേസ്റ്റേജ് കുറയ്ക്കുന്നത് കൊറോണ പ്രതിരോധത്തിന് ശക്തിപകരുന്ന ഒന്ന് കൂടിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

73,38,806 ഡോസ് വാക്‌സിനാണ് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത്. എന്നാൽ വേസ്റ്റേജ് ഫാക്ടറും കൂടി ഉപയോഗപ്പെടുത്തി 74,26,164 ഡോസ് ഇതുവരെ നൽകിയിട്ടുണ്ട്. ലഭിച്ച മുഴുവൻ വാക്‌സിനും ഉപയോഗപ്പെടുത്തിയ സംസ്ഥാനത്തെ നേഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും ഹൃദയം നിറഞ്ഞ അഭിനന്ദനം അർഹിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

Related News