കുവൈറ്റിൽ ഒറ്റ ഡോസ് വാക്‌സിനെടുത്തവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ്.

  • 06/05/2021

കുവൈറ്റ് സിറ്റി : അസ്ട്രാസെനെക്ക വാക്സിൻ ഒരു ഡോസ് എടുത്തവർക്കും  കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.  ഇമ്മ്യൂണിറ്റി ആപ്പ് വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും, കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക്  യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും നൽകുമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.

യാത്ര അനുവദിക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ആദ്യ ഡോസ് ലഭിച്ചതിന് ശേഷം 5 ആഴ്ചയോ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം രണ്ടാഴ്ചയോ ആയിരിക്കണമെന്ന്. ആരോഗ്യ  ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related News